8/18/17

പഠനത്തിൽ പ്രത്യേകശ്രദ്ധയും സഹായവും ആവശ്യമുള്ള കുട്ടികൾക്കായി ആരംഭിക്കുന്ന ശ്രദ്ധ ക്ലാസ്സിന്റെ ഉദ്‌ഘാടനം ആഗസ്റ്റ് 15 നു നടന്നു .. ഇതിൻറെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് മാത്രമായി ശനിയാഴ്ചകളിൽ അധ്യാപകരും ,രക്ഷിതാക്കളുടെയും നേതൃത്വത്തിൽ പ്രത്യേക ക്ലാസുകൾ നടത്തും




സ്വാതന്ത്ര്യദിനത്തോടനുബന്ധിച് പി .ടി .എ. പ്രസിഡന്റ് പതാക ഉയർത്തി ,പ്രതിജ്ഞ ,സ്വാതന്ത്ര്യസ്‌മൃതിസദസ്സ് ,എന്നിവക്ക് ശേഷം സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശഭക്തിഗാനം .സ്വാതന്ത്ര്യസമരസേനാനികളെ പരിചയപ്പെടുത്തൽ,"തള്ളവിരലില്ലാത്ത ഗ്രാമം " --സ്കിറ്റ് എന്നിവ നടത്തി .







സംസ്‌കൃത വാരാഘോഷത്തോടനുബന്ധിച് എടപ്പാൾ ബി .ആർ .സി യിൽ വെച്ചു നടന്ന രാമായണ പ്രശ്നോത്തരിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അമൽ രാജ് VII .E



കേരള സർക്കാരിൻറെ ഓണത്തിനു ഒരു മുറം പച്ചക്കറിയുടെ ഭാഗമായിനടന്ന പച്ചക്കറി വിത്ത് വിതരണം ഹെഡ് മാസ്റ്റർ സ്കൂൾ ലീഡർക്ക് നൽകികൊണ്ട് നിർവഹിക്കുന്നു




ശുചീകരണം നടത്തി സ്കൂളിലെ ഹെൽത്ത് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിദ്യാലയവും പരിസരവും ശുചീകരിച്ചതിനു പുറമെ നെല്ലിശ്ശേരി -- പന്താവൂർ റോഡിലും ശുചീകരണ യജ്‌ഞം നടത്തി . ഗതാഗത തടസം സൃഷ്‌ടിച്ചിരുന്ന കുറ്റിച്ചെടികളും പുല്ലും മറ്റും വെട്ടി വൃത്തിയാക്കുകയും പാഴ്‌വസ്തുക്കൾ നീക്കം ചെയ്യുകയും ചെയ്തു.




സംസ്‌കൃതം ദിനത്തോടനുബന്ധിച്ചു എ യു പി എസ്‌ നെല്ലിശ്ശേരിയിൽ സംസ്കൃതക്ലബ്ബിന്റ ആഭിമുഖ്യത്തിൽ നടന്ന പരിപാടി സ്കൂളിലെ മുൻ സംസ്‌കൃതം അദ്ധ്യാപിക ശ്രീമതി : നബീസ.പി . ഉത്‌ഘാടനം ചെയ്തു.സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ.അടാട്ട് വാസുദേവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു സംസ്‌കൃതം അദ്ധ്യാപിക പ്രവീണ , മനോജ് മാസ്റ്റർ ,രാഖി .പി എന്നിവർ സംസാരിച്ചു ........










പൊന്നാനിയിൽ വെച്ചു നടന്ന രാമായണ പ്രശ്‍നോത്തരിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അമൽ രാജ് VII -E ,


തിരൂരിൽ വെച്ചു നടന്ന രാമായണ പ്രശ്‍നോത്തരിയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ അമൽ രാജ് VII -E , കബീർ ദാസ് VII -E എന്നിവർ .......



8/8/17

സ്കൂളിലെ CPTA യിൽ ഡയറ്റ് ഫാക്കൽറ്റി ശ്രീ സുനിൽ അലക്സ് സർ ക്ലാസ്സെടുക്കുന്നു .........



എടപ്പാൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും , ഡയറ്റ് ഫാക്കൽറ്റി ശ്രീ സുനിൽ അലക്സ് സാറും സ്കൂൾ സന്ദർശിച്ചപ്പോൾ





കർക്കിടമാസത്തിലെ കർക്കിടകകഞ്ഞിന്റെ പ്രാധാന്യം ഉണർത്തുന്നതിനു രക്ഷിതാക്കൾക്കും കുട്ടികൾക്കും കർക്കിടക കഞ്ഞി നൽകിയപ്പോൾ




ഹരിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന യാത്ര .......... കോലളമ്പ് നിവാസിയായ കർഷകൻ അബ്ദുൽ ലത്തീഫിന്റെ വീട്ടിൽ ,നിള ചന്ദ്രൻമാസ്റ്ററുടെ വീട്ടിൽ ,ചിറ , സ്കൂൾ മാനേജർ ശ്രീ ബാവാഹാജി യുടെ വീട്ടിൽ കുട്ടികളുമൊത്ത് സന്ദർശനം നടത്തി .......






ചന്ദ്രദിനത്തോടനുബന്ധിച് സ്കൂൾ വിദ്യാർഥികൾ നടത്തിയ പരിപാടി



റെയ്ഹാൻ കണ്ണാശുപത്രിയും നെല്ലിശ്ശേരി എ .യു .പി സ്കൂളും സംയുക്തമായി കുട്ടികൾക്കായി സൗജന്യ കണ്ണ് പരിശോധന നടത്തി



സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ തവനൂർ കാർഷിക എഞ്ചിനീയറിംഗ് കോളേജിലേക്ക് നടത്തിയ പഠനയാത്ര