2/4/17

കുട്ടികളെ കാണാൻ കഴിയുന്നതും ആശംസകൾ നേരാൻ കഴിയുന്നതുമാണ് മറ്റെന്തിനേക്കാളും മനസ്സിന് സന്തോഷമേകുന്നതെന്ന് മഹാകവി അക്കിത്തം.മലയാളത്തിന്റെ മഹാകവിക്ക് പദ്മശ്രീ ബഹുമതി നൽകി രാഷ്ട്രം ആദരിച്ചതറിഞ്ഞ ഉടനെ കുമരനെല്ലൂരിലെ ദേവായനത്തിൽ അദ്ദേഹത്തോടൊപ്പം സന്തോഷം പങ്കിടാനെത്തിയ നെല്ലിശ്ശേരി എ.യു .പി.സ്‌കൂളിലെ വിദ്യാർത്ഥികളോടാണ് നിരുപാധികമാം സ്നേഹത്തിന്റെ ഉടമയായ അക്കിത്തം ഇങ്ങനെ പ്രതികരിച്ചത്.മുന്നൂറോളം വിദ്യാർത്ഥികളും അധ്യാപകരുമാണ് റിപ്പബ്ലിക്ക് ദിനത്തിൽ രാവിലെതന്നെ മഹാകവിയുടെ സന്നിധിയിലെത്തിയത്.ആദരിക്കൽ ചടങ്ങ് ഡോ :ചാത്തനാത്ത് അച്യുതനുണ്ണി ഉദ്‌ഘാടനം ചെയ്തു.പ്രധാനാദ്ധ്യാപകൻ അടാട്ട് വാസുദേവൻ അധ്യക്ഷത വഹിച്ചു.വട്ടംകുളം ഗ്രാമ പഞ്ചായത്ത് അംഗം കഴുങ്കിൽ മജീദ്,പി.ടി.എ.പ്രസിഡണ്ട് എം.വി.അഷ്‌റഫ്,സി.എസ് .മനോജ് എന്നിവർ പ്രസംഗിച്ചു.മഹാകവിയെ പൊന്നാട ചാർത്തി ആദരിച്ച് ഉപഹാരവും നൽകിയാണ് സംഘം മടങ്ങിയത്.