1/6/12

വാർഷികാഘോഷവും യാത്രയയപ്പും.-സ്വാഗതസംഘം രൂപീകരണ യോഗം







നെല്ലിശ്ശേരി.എ.യു.പി.സ്ക്കൂൾ മുപ്പത്തിമൂന്നാമത് വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും സമുചിതമായി 2.4.12 ന് ആഘോഷിക്കുവൻ  സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘം രൂപീകരണയോഗം വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എം.മുസ്തഫ  ഉത്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ശ്രീ.യു.വി.കുഞ്ഞിമരക്കർ അധ്യക്ഷത വഹിച്ചു. ബ്ലോക് മെമ്പർ ശ്രീമതി.സി.എസ്.പ്രസന്ന, ശ്രീ.രവീന്ദ്രൻ, മുൻ ബ്ലോക് പ്രസിഡന്റ ശ്രീമതി.ദേവകിടീച്ചർ,ഉപജില്ലാവിദ്യാഭ്യാസ ഓഫീസർ ശ്രീ.ൻ.ഹരിദാസ് ,വാർഡ്മെമ്പർ ശ്രീ പത്തിൽ അഷറഫ് എന്നിവർ പ്രസംഗിച്ചു