12/20/16

calender2017


എടപ്പാൾ ഉപജില്ലയിലെ മുഴുവൻ യു.പി.വിദ്യാലയങ്ങളുടെയും ടീമുകൾ പങ്കെടുത്ത സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിൽ വളയംകുളം എം.വി.എം.ആർ.എച്.എസ് .ജേതാക്കളായി.നെല്ലിശ്ശേരി എ.യു.പി.സ്‌കൂളിനാണ് രണ്ടാം സ്ഥാനം.മലപ്പുറം ജില്ലയിൽ ആദ്യമായാണ് യു.പി.വിഭാഗം കുട്ടികൾക്കായി ഇത്തരമൊരു മേള ഉപജില്ലാതലത്തിൽ സംഘടിപ്പിക്കപ്പെടുന്നത്.നെല്ലിശ്ശേരി എ.യു.പി.സ്‌കൂൾ കായിക ക്ലബ്ബ്സംഘടിപ്പിച്ച മേളയുടെ സമാപനചടങ്ങിൽ മലപ്പുറം ഡയറ്റ് ഫാക്കൽറ്റി സുനിൽ അലക്സ് അധ്യക്ഷത വഹിച്ചു.വട്ടംകുളം ഗ്രാമപഞ്ചായത്ത് അംഗം കഴുങ്കിൽ മജീദ് ഉദ്‌ഘാടനം ചെയ്തു.എടപ്പാൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ കെ.കെ.സൈദാബി ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.ഫാറുഖ് തലാപ്പിൽ,മൊയ്‌ദുബിൻകുഞ്ഞുട്ടി,എം.വി.അഷ്‌റഫ്,അഡ്വ:പി.രാജഗോപാലമേനോൻ,പി.വി.അബ്ദുൾ ഗഫൂർ,അടാട്ട് വാസുദേവൻ,പി.കെ.നൗഫൽ,വി.കെ.മുഹമ്മദ് ഷെരീഫ്,എന്നിവർ പ്രസംഗിച്ചു.




അതിരുകൾ മറന്ന് അവരെത്തി,സ്നേഹാക്ഷരങ്ങളാൽ തീർത്ത ആശംസകളുമായി.ആലങ്കോട് പഞ്ചായത്തിലെ കക്കിടിക്കൽ പ്രദേശത്തു താമസിക്കുന്ന ഭിന്നശേഷിക്കാരായ നൗഫിയ,നസ്‌റിയ എന്നീ സഹോദരിമാരെ തേടിയാണ് വിവിധ വിദ്യാലയങ്ങളിലെ അധ്യാപകർ നിറഞ്ഞ സ്നേഹവുമായി എത്തിയത്.എടപ്പാൾ ജി.എം.യു .പി.സ്‌കൂളിലെ ആറാം തരം വിദ്യാർത്ഥികളായ ഇവർക്ക് അധ്യാപകർക്ക് പുറമെ ബി.ആർ.സി.യിൽ നിന്നുള്ളവരും എടപ്പാളിലുള്ള വീട്ടിലെത്തി പഠനാനുഭവങ്ങൾ പകർന്നു നൽകിയിരുന്നു.താമസം കക്കിടിക്കലേക്ക് മാറ്റിയതോടെ അതിന് തടസ്സം നേരിട്ടു തുടങ്ങി.കലോത്സവ വേദികളിലും ശാസ്ത്രമേളയിലുമൊക്കെ തങ്ങളുടെ സർഗ്ഗശേഷികൾ പ്രദർശിപ്പിച്ചു ശ്രദ്ധനേടിയ സഹോദരിമാരുടെ മാതാപിതാക്കളായ ഫൗസിയയും അഷ്റഫും പരിമിതികൾ വകവെക്കാതെ കുട്ടികളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ സന്ദർശിച്ച നെല്ലിശ്ശേരി എ.യു .പി.സ്‌കൂൾ പ്രധാനാദ്ധ്യാപകനോട് ഒഴിവു സമയങ്ങളിൽ ഏതെങ്കിലും അദ്ധ്യാപകരുടെ സേവനം കുട്ടികൾക്ക് ലഭ്യമാക്കാൻ കഴിയുമോ എന്ന് രക്ഷിതാക്കൾ അന്വേഷിച്ച വിവരം തന്റെ വിദ്യാലയത്തിലെയും തൊട്ടടുത്ത വിദ്യാലയങ്ങളിലെയും അദ്ധ്യാപകരുമായി പങ്കുവെച്ചതോടെയാണ് സമാനതകളില്ലാത്ത സ്നേഹസംഗമത്തിനു വേദിയൊരുങ്ങിയത്. കഴിഞ്ഞ ദിവസം നൗഫിയയുടെയും നസ്റിയയുടെയും വസതിയിലെത്തിയ നെല്ലിശ്ശേരി എ യു പി സ്‌കൂൾ പ്രധാനാദ്ധ്യാപകൻ അടാട്ട് വാസുദേവൻ, അദ്ധ്യാപകരായ സി.എസ് . മനോജ്, പി.കെ.നൗഫൽ,വി.കെ.മുഹമ്മദ് ഷറീഫ്, പി മറിയക്കുട്ടി,പി.വി. റംല, ഇ.ടി.സിന്ധു,എൻ.വി.മിനി,എ.ജലീന, ബി.പി.ഷബീന, പി.ടി.ദീപ,എന്നിവരും കക്കിടിപ്പുറം കെ.വി.യു.പി. സ്‌കൂൾ പ്രധാനാദ്ധ്യാപിക എം.വി.സരസിജാക്ഷി, അധ്യാപകരായ ബിജു.പി.സൈമൺ, എൻ.സഹീർ, പി.ജി.ബിന്ദു,പി.നജ്മ,പി.സി.റുക്കിയ എന്നിവരും കോലൊളമ്പ് ജി.യു.പി. സ്‌കൂളിലെ അധ്യാപിക കെ.സിന്ധുവും ഉൾപ്പെടെയുള്ളവർ മിക്ക ദിവസങ്ങളിലും കുട്ടികളുടെ അടുത്തെത്തി ക്ലാസ്സെടുക്കാനുള്ള സന്നദ്ധത അറിയിച്ചു. വിവിധ വിദ്യാലയങ്ങളിലെ അധ്യാപകരുടെ കൂട്ടായ്മയിൽ ക്ലാസ്സുകളും വിഷയങ്ങളും വിഭജിച്ചെടുത്ത് പ്രത്യേക ടൈംടേബിൾ തയ്യാറാക്കി ക്ലാസ് നടത്താൻ അധ്യാപകർ തീരുമാനിക്കുകയായിരുന്നു. എടപ്പാൾ ജി.എം.യു. പി. സ്‌കൂളിലെയും ബി ആർ സി യിലെയും അധ്യാപകരുടെയും സേവനം തുടർന്നും ലഭിക്കുന്നതിന് പുറമെ കക്കിടിപ്പുറം അൽഫലാഹ് സ്‌കൂളിലെ അധ്യാപകരും വീട്ടിലെത്തി നൗഫിയയ്ക്കും നസ്‌റിയക്കും ക്ലാസ്സ് നടത്തുന്നുണ്ട്. നിരവധി കരകൗശല വസ്തുക്കൾ നിർമ്മിക്കുന്ന ഈ കുട്ടികൾക്ക് ചില ദിവസങ്ങളിൽ പ്രവൃത്തിപരിചയ ക്ലാസ് എടുക്കാനും തീരുമാനിച്ചിട്ടുണ്ട്. കുട്ടികൾ ഉണ്ടാക്കുന്ന ഉത്പന്നങ്ങളുടെ വിപണനസാധ്യത കണ്ടെത്താനും ശ്രമിക്കാമെന്ന ധാരണയിലാണ് വിവിധ വിദ്യാലയങ്ങളിൽ നിന്നെത്തിയ അധ്യാപകർ പിരിഞ്ഞു പോയത്.


12/19/16

പിരിഞ്ഞു പോയത് ടൈംടേബിൾ തയ്യാറാക്കി ക്ലാസ് നടത്താൻ അധ്യാപകർ തീരുമാനിക്കുകയായിരുന്നു. എടപ്പാൾ ജി.എം.യു. പി. സ്കൂളിലെയും ബി ആർ സി യിലെയും അധ്യാപകരുടെയും സേവനം തുടർന്നും ലഭിക്കുന്നതിന് പുറമെ കക്കിടിപ്പുറം അൽഫലാഹ് സ്കൂളിലെ അധ്യാപകരും വീട്ടിലെത്തി നൗഫിയയ്ക്കും നസ്റിയക്കും ക്ലാസ്സ് നടത്തുന്നുണ്ട്. നിരവധി കരകൗശല വസ്തുക്കൾ നിർമ്മിക്കുന്ന ഈ കുട്ടികൾക്ക് ചില ദിവസങ്ങളിൽ പ്രവൃത്തിപരിചയ ക്ലാസ് എടുക്കാനും തീരുമാനിച്ചിട്ടുണ്ട്. കുട്ടികൾ ഉണ്ടാക്കുന്ന ഉത്പന്നങ്ങളുടെ വിപണനസാധ്യത കണ്ടെത്താനും ശ്രമിക്കാമെന്ന ധാരണയിലാണ് വിവിധ വിദ്യാലയങ്ങളിൽ നിന്നെത്തിയ അധ്യാപകർ അതിരുകൾ മറന്ന് അവരെത്തി,സ്നേഹാക്ഷരങ്ങളാൽ തീർത്ത ആശംസകളുമായി.ആലങ്കോട് പഞ്ചായത്തിലെ കക്കിടിക്കൽ പ്രദേശത്തു താമസിക്കുന്ന ഭിന്നശേഷിക്കാരായ നൗഫിയ,നസ്റിയ എന്നീ സഹോദരിമാരെ തേടിയാണ് വിവിധ വിദ്യാലയങ്ങളിലെ അധ്യാപകർ നിറഞ്ഞ സ്നേഹവുമായി എത്തിയത്.എടപ്പാൾ ജി.എം.യു .പി.സ്കൂളിലെ ആറാം തരം വിദ്യാർത്ഥികളായ ഇവർക്ക് അധ്യാപകർക്ക് പുറമെ ബി.ആർ.സി.യിൽ നിന്നുള്ളവരും എടപ്പാളിലുള്ള വീട്ടിലെത്തി പഠനാനുഭവങ്ങൾ പകർന്നു നൽകിയിരുന്നു.താമസം കക്കിടിക്കലേക്ക് മാറ്റിയതോടെ അതിന് തടസ്സം നേരിട്ടു തുടങ്ങി.കലോത്സവ വേദികളിലും ശാസ്ത്രമേളയിലുമൊക്കെ തങ്ങളുടെ സർഗ്ഗശേഷികൾ പ്രദർശിപ്പിച്ചു ശ്രദ്ധനേടിയ സഹോദരിമാരുടെ മാതാപിതാക്കളായ ഫൗസിയയും അഷ്റഫും പരിമിതികൾ വകവെക്കാതെ കുട്ടികളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ സന്ദർശിച്ച നെല്ലിശ്ശേരി എ.യു .പി.സ്കൂൾ പ്രധാനാദ്ധ്യാപകനോട് ഒഴിവു സമയങ്ങളിൽ ഏതെങ്കിലും അദ്ധ്യാപകരുടെ സേവനം കുട്ടികൾക്ക് ലഭ്യമാക്കാൻ കഴിയുമോ എന്ന് രക്ഷിതാക്കൾ അന്വേഷിച്ച വിവരം തന്റെ വിദ്യാലയത്തിലെയും തൊട്ടടുത്ത വിദ്യാലയങ്ങളിലെയും അദ്ധ്യാപകരുമായി പങ്കുവെച്ചതോടെയാണ് സമാനതകളില്ലാത്ത സ്നേഹസംഗമത്തിനു വേദിയൊരുങ്ങിയത്. കഴിഞ്ഞ ദിവസം നൗഫിയയുടെയും നസ്റിയയുടെയും വസതിയിലെത്തിയ നെല്ലിശ്ശേരി എ യു പി സ്കൂൾ പ്രധാനാദ്ധ്യാപകൻ അടാട്ട് വാസുദേവൻ, അദ്ധ്യാപകരായ സി.എസ് . മനോജ്, പി.കെ.നൗഫൽ,വി.കെ.മുഹമ്മദ് ഷറീഫ്, പി മറിയക്കുട്ടി,പി.വി. റംല, ഇ.ടി.സിന്ധു,എൻ.വി.മിനി,എ.ജലീന, ബി.പി.ഷബീന, പി.ടി.ദീപ,എന്നിവരും കക്കിടിപ്പുറം കെ.വി.യു.പി. സ്കൂൾ പ്രധാനാദ്ധ്യാപിക എം.വി.സരസിജാക്ഷി, അധ്യാപകരായ ബിജു.പി.സൈമൺ, എൻ.സഹീർ, പി.ജി.ബിന്ദു,പി.നജ്മ,പി.സി.റുക്കിയ എന്നിവരും കോലൊളമ്പ് ജി.യു.പി. സ്കൂളിലെ അധ്യാപിക കെ.സിന്ധുവും ഉൾപ്പെടെയുള്ളവർ മിക്ക ദിവസങ്ങളിലും കുട്ടികളുടെ അടുത്തെത്തി ക്ലാസ്സെടുക്കാനുള്ള സന്നദ്ധത അറിയിച്ചു. വിവിധ വിദ്യാലയങ്ങളിലെ അധ്യാപകരുടെ കൂട്ടായ്മയിൽ ക്ലാസ്സുകളും വിഷയങ്ങളും വിഭജിച്ചെടുത്ത് പ്രത്യേക


1/26/16

ആയുർവേദ മെഡിക്കൽ ഓഫിസ്സേര്സ് അസോസിയേഷൻ  ജില്ലാകമ്മറ്റി നല്കിയ ഔഷധ സസ്യങ്ങൾ ഡോ .ഇ ഗോവിന്ദനിൽ നിന്ന് വിദ്യാർഥികൾ ഏറ്റു വാങ്ങുന്നു


റിപ്പബ്ലിക് ദിനാഘോഷത്തിൽ നിന്ന്





1/21/16

പെനാൽറ്റി ഷൂട്ട്ഔട്ട്‌ റന്നേഴ്സ് ടീം
21-01-2016 നു നെല്ലിശ്ശേരി എ യു പി സ്കൂളിൽ നടന്ന പെനാൽറ്റി ഷൂട്ട്‌ ഔട്ട്‌ മത്സരത്തിലെ വിജയികൾ