11/12/11

ദേശീയ വിദ്യാഭ്യാസ ദിനം.


ദേശീയ വിദ്യാഭ്യാസ ദിനത്തിൽ ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തെക്കുറിച്ച് രക്ഷിതക്കൾക്ക് പ്രധാനാധ്യാപകൻ ക്ലാസെടുത്തു. പി.ടി..പ്രസിഡന്റ് ശ്രീ.യു.വി. കുഞ്ഞിമരക്കാർ,വൈസ് പ്രസിഡന്റ് ശ്രീ ഇ.പി.മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.നിരവധി രക്ഷിതാക്കൾ ചർച്ചയിൽ പങ്കെടുത്തു.

11/4/11

സ്ക്കൂൾ സാഹിത്യസമാജം





സ്ക്കൂൾ സാഹിത്യസമാജം പ്രധാനാധ്യാപകൻ ശ്രീ.എ.വി.ഹംസത്തലി മാസ്റ്റർ ഉത്ഘാടനം ചെയ്തു.ശ്രീമതി. ടി.വത്സലാദേവി അധ്യക്ഷത വഹിച്ചു.ശ്രീ മുഹമ്മദ് മാസ്റ്റർ ആശംസകളർപ്പിച്ചു.

9/28/11

കുട്ടികൾക്കുള്ള പാൽ വിതരണം



കുട്ടികൾക്കുള്ള പാൽ വിതരണം 27.9.11 നു വാർഡ് മെമ്പർ ശ്രീ.പത്തിൽ അഷറഫ്  ഉത്ഘാടനം
ചെയ്തു.പി.ടി.എ പ്രസിഡന്റ് ശ്രീ.യു.വി.കുഞ്ഞിമരക്കാർ,രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

9/24/11

കാർഷിക വിളവെടുപ്പ്



കുട്ടികൾ സ്ക്കൂൾ പറമ്പിൽ ഉണ്ടാക്കിയ  കപ്പ വിളവെടുത്തു

8/15/11

സ്വാതന്ത്ര്യദിനം

സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
ക്ലാസടിസ്ഥാനത്തിൽ പുഷ്പഭാരതം നിർമ്മിച്ചു.
ദേശീയപതാക നിർമ്മാണ ശില്പശാല നടത്തി.

സ്വാതന്ത്ര്യദിന റാലി സംഘടിപ്പിച്ചു.