12/5/17

സ്നേഹം കൊണ്ടു പൊതിഞ്ഞ സമ്മാനങ്ങളുമായി അവരെത്തി. ------------------------------------------------- തങ്ങളോടൊപ്പം പഠിക്കുകയും , കളിക്കുകയും ചെയ്യേണ്ട സമപ്രായക്കാരായ സഹോദരിമാരോടൊപ്പം ശിശുദിനമാഘോഷിക്കാൻ. വട്ടംകുളം നെല്ലിശ്ശേരി എ യു പി സ്കൂളിലെ വിദ്യാർത്ഥികളും, രക്ഷിതാക്കളും, അധ്യാപകരുമാണ് ആലങ്കോട് പഞ്ചായത്തിലെ കക്കിടിക്കലിൽ താമസിക്കുന്ന ഭിന്നശേഷിക്കാരായ നസ്രിയേയും നൗഫിയയേയും അവരുടെ വസതി സന്ദർശിച്ച് ഒരു 'ഹോം ലൈബ്രറി 'സമ്മാനിച്ചത്. വീൽ ചെയറിലും സ്ട്രക്ച്ചറിലുമായാണ് ജീവിതമെങ്കിലും വായിക്കാനും കരകൗശല വസ്തുക്കൾ നിർമ്മിക്കാനും കലാപരിപാടികളവതരിപ്പിക്കാനുമെല്ലാം തളരാത്ത മനസ്സുമായി സമയം കണ്ടെത്തുന്ന സഹോദരിമാരെ അനുമോദിക്കുന്ന ചടങ്ങ് ആലങ്കോട് പഞ്ചായത്ത് വൈസ്.പ്രസിഡണ്ട് ഇ .ആർ.ലിജേഷ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ അടാട്ട് വാസുദേവൻ അധ്യക്ഷത വഹിച്ചു. ചങ്ങരംകുളം പോലീസ് സബ് ഇൻസ്പെക്ടർ കെ.പി.മനേഷ് പുസ്തക പ്പൊതി സമ്മാനിച്ചു. തുടർന്ന് ക്ലാസ് ലീഡർമാർ അതതു ക്ലാസുകളിൽ നിന്ന് സമാഹരിച്ച പുസ്തകങ്ങൾ കൈമാറി. വട്ടംകുളം ഗ്രാമപഞ്ചായത്ത് അംഗം കഴുങ്കിൽ മജീദ്, എസ്.എസ്.എ.ബ്ലോക്ക് പ്രോഗ്രാം ഓഫീസർ സി.എസ്.ഹരിശങ്കർ, പി.ടി.എ.പ്രസിഡണ്ട് സി.വി.ഹംസത്തലി, വൈസ്.പ്രസിഡണ്ട് റഷീദ് കെ.മൊയ്തു, ടി.വി.മുഹമ്മദ് അബ്ദുറഹിമാൻ, പി.കെ. മൂസ, എ.എം.ഫാറൂക്ക്, എം.വി.ഷീല, കെ.ശ്രീജ, പ്രിയാ സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.







11/6/17

കക്കിടിക്കലിൽ താമസിക്കുന്ന ഭിന്നശേഷിക്കാരായ സഹോദരിമാർക്ക് ( നസ്രിയ & നൗഫിയ) നെല്ലിശ്ശേരി എ യു പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് വീട്ടിൽ ഒരു ലൈബ്രറി ഒരുക്കുന്നു. ശിശുദിനത്തിൽ ലൈബ്രറി കുട്ടികൾക്ക് സമർപ്പിക്കും. പരിപാടിയിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്നവർ പുസ്തകത്തിൽ കുട്ടികൾക്ക് ആശംസകളെഴുതി പുസ്തകം സംഭാവന ചെയ്യുന്നയാളുടെ പേരുമെഴുതി നവംബർ 13 നകം നെല്ലിശ്ശേരി എ. യു. പി എസ്സിലെത്തിച്ചാൽ അവ കൂടി ചേർത്ത് 14 ന് കൈമാറുന്നതാണ്.ഈ സദുദ്യമത്തിൽ എല്ലാവരുടേയും സഹകരണം അഭ്യർത്ഥിക്കുന്നു.

സ്കൂൾ തല സയൻസ് മേള

സ്കൂൾ തല സയൻസ് മേള

9/1/17

ഓണാഘോഷം എ യു പി എസ്‌ നെല്ലിശ്ശേരിയിലെ ഓണാഘോഷം പ്രശസ്ത തിമില വാദകനും സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൻറെ ഡയറക്ടറുമായ ശ്രീ:സന്തോഷ് ആലങ്കോട് ഉദ്ഘടാനം നിർവഹിച്ചു . പി ടി എ പ്രസിഡന്റ് സി വി ഹംസത്തലി അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ കഴുങ്കിൽ മജീദ് ,അടാട്ട് വാസുദേവൻ മാസ്റ്റർ, റഷീദ് കെ മൊയ്‌തു ,ഫാറൂഖ് എ എം ,മുജീബ് കെ , എന്നിവർ സംസാരിച്ചു . സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൻറെ വാദ്യഗ്രാമം പദ്ധതിയുടെ തുടക്കം കുറിക്കലിന്റെ ഭാഗമായി ശ്രീ സന്തോഷും സഹപ്രവർത്തകൻ സുധീഷും ചേർന്ന് തിമില വായിക്കുകയും പഞ്ചവാദ്യത്തിലെ അഞ്ച് ഉപകാരണകളെയും സദസ്സിനു പരിചയപ്പെടുത്തുകയും ചെയ്ത സന്തോഷിനു സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയും വാർഡ് മെമ്പറുമായ കഴുങ്കിൽ മജീദ് പൊന്നാടചാർത്തിയും ഫാറൂഖ് എ എം മൊമന്റോയും നൽകികൊണ്ട് ആദരിച്ചു ......പഞ്ചഗുസ്തി ചാമ്പ്യനായ പൂർവ്വ വിദ്യാർത്ഥി ഫക്രുദ്ധീനെയും ചടങ്ങിൽ ആദരിച്ചു ...... തുടർന്ന് വിഭവ സമൃദ്ധമായ ഓണസദ്യക്ക് ശേഷം കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി .........














8/18/17

പഠനത്തിൽ പ്രത്യേകശ്രദ്ധയും സഹായവും ആവശ്യമുള്ള കുട്ടികൾക്കായി ആരംഭിക്കുന്ന ശ്രദ്ധ ക്ലാസ്സിന്റെ ഉദ്‌ഘാടനം ആഗസ്റ്റ് 15 നു നടന്നു .. ഇതിൻറെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് മാത്രമായി ശനിയാഴ്ചകളിൽ അധ്യാപകരും ,രക്ഷിതാക്കളുടെയും നേതൃത്വത്തിൽ പ്രത്യേക ക്ലാസുകൾ നടത്തും




സ്വാതന്ത്ര്യദിനത്തോടനുബന്ധിച് പി .ടി .എ. പ്രസിഡന്റ് പതാക ഉയർത്തി ,പ്രതിജ്ഞ ,സ്വാതന്ത്ര്യസ്‌മൃതിസദസ്സ് ,എന്നിവക്ക് ശേഷം സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശഭക്തിഗാനം .സ്വാതന്ത്ര്യസമരസേനാനികളെ പരിചയപ്പെടുത്തൽ,"തള്ളവിരലില്ലാത്ത ഗ്രാമം " --സ്കിറ്റ് എന്നിവ നടത്തി .







സംസ്‌കൃത വാരാഘോഷത്തോടനുബന്ധിച് എടപ്പാൾ ബി .ആർ .സി യിൽ വെച്ചു നടന്ന രാമായണ പ്രശ്നോത്തരിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അമൽ രാജ് VII .E



കേരള സർക്കാരിൻറെ ഓണത്തിനു ഒരു മുറം പച്ചക്കറിയുടെ ഭാഗമായിനടന്ന പച്ചക്കറി വിത്ത് വിതരണം ഹെഡ് മാസ്റ്റർ സ്കൂൾ ലീഡർക്ക് നൽകികൊണ്ട് നിർവഹിക്കുന്നു