6/30/12

ലഹരിവിരുദ്ധ ദിനം.












ലഹരിവിരുദ്ധ ദിനം റാലി,ചിത്രരചന,പോസ്റ്റർനിർമ്മാണം,പ്രതിജ്ഞ എന്നിവയോടെയാചരിച്ചു

6/25/12

വായനാവാരം



വായനവാരം എ.യു.പി.എസ്.നെല്ലിശ്ശേരിയിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.










ലൈബ്രറി പുസ്തകവിതരണം, ചിത്രരചന മത്സരം, ക്വിസ്സ് മത്സരം, ലേഖന മത്സരം,കവിത-കഥ രചനാമത്സരം എന്നിവനടത്തി.ശ്രീമതി സിന്ധുടീച്ചർ, ശ്രീമതി മിനിടീച്ചർ, ശ്രീമതി നബീസടീച്ചർ, ശ്രീമതി സുഹറടീച്ചർ,ശ്രീ വാസുദേവൻമാസ്റ്റർ, ശ്രീ ചന്ദ്രൻമാസ്റ്റർ, ശ്രീ മനോജ്മാസ്റ്റർ,എന്നിവർ നേത്ര്ത്വംനൽകി

6/6/12

ജൂൺ- 5-പരിസ്ഥിതി ദിനം









പരിസ്ഥിതി ദിനത്തിൽ സ്കൂൾകോമ്പൌണ്ടിൽ പുതിയ മരങ്ങൾ നട്ടു.ഔഷധ തോട്ടത്തിലെ കളകൾ നീക്കി.പുതിയ പച്ചക്കറികൾ നട്ടു.സ്കൂൾ പരിസരത്തെ ചപ്പു ചവറുകൾ നീക്കി. പ്രധാനാദ്ധ്യാപകൻ ശ്രീ എ.വി.ഹംസത്തലിമാസ്റ്റർ , ശ്രീ ചന്ദ്രൻ മാസ്റ്റർ,ശ്രീ മനോജ് മാസ്റ്റർ എന്നിവർ  നേത്ര് ത്വം നൽകി

6/5/12

പ്രവേശ്നോത്സവം-2012


നെലീശ്ശേരി.എ.യു.പി.സ്കൂളിലെ2012 ലെ പ്രവേശ്നോത്സവത്തിന്റെ  വിജയത്തിനായി 1.6.2012ൽ പി.ടി.എ,എം.ടി.എ,സ്റ്റാഫ് കൌൺസിൽ സംയുക്ത യോഗം ചേർന്നു.വിവിധപരിപാടികൾആസൂത്രണം ചെയ്തു. സ്കൂൾ അലങ്കരിക്കാൻ ശ്രീ ചന്ദ്രൻ മാസ്റ്റർ,ശ്രീ ജലീൽ,മുഹമ്മദ്മാസ്റ്റാർ,ശ്രീ വാസുദേവൻ മാസ്റ്റർ,  ശ്രീ ‍ഇബ്രാഹീം മാസ്റ്റർ എന്നിവർ നേത്ര് ത്വം നൽകി.  പ്രവേശ്നോത്സവം-2012 വാർഡ് മെമ്പർ ശ്രീ പത്തിൽ അഷറഫ് ഉത്ഘാടനം ചെയ്തു.
കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.ശ്രീ.ഉമ്മർമാസ്റ്റർ, ശ്രീവർഗീസ്മാസ്റ്റർ,ശ്രീമതി ബിന്ദു ടീച്ചർ, ശ്രീമതി മറിയകുട്ടിടീച്ചർ, ശ്രീമതി സിന്ധുടീച്ചർ എന്നിവർ നേത്ര് ത്വം നൽകി.
റാലി പ്രധാനാദ്ധ്യാപകൻ ശ്രീ എ.വി.ഹംസത്തലിമാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു.
റാലിക്ക് ശ്രീമതി സുഹറടീച്ചർ, ശ്രീമതി നബീസടീച്ചർ, ശ്രീമതി വത്സലാദേവിടീച്ചർ, ശ്രീമതി ധനലക്ഷ്മിടീച്ചർ, ശ്രീ.വാസുദേവൻമാസ്റ്റർ, ശ്രീ.അപ്പുണ്ണിമാസ്റ്റർ , എന്നിവർ നേത്ര് ത്വം നൽകി



















വട്ടംകുളംഗ്രാമപഞ്ചായത്തിന്റെആഭിമുഖ്യത്തിൽ പ്രവേശ്നോത്സവം-2012 , ശുചിതോത്സവം-2012 ആയി ആഘോഷിച്ചു.പഞ്ചായത്തിലെ ഹെൽത്ത് ഉദ്യോഗസ്തർ കുട്ടികൾക്ക് ശുചിത്വ ബാഡ്ജുകളും,മിഠായികളും വിതരണം ചെയ്തു.ധാരാളം രക്ഷിതാക്കൾ പരിപാടികളിൽ പങ്കെടുത്തു.പി.ടി.എ യുടെ വക പായസം കുട്ടികൾക്കു നൽകി.