7/30/17
7/26/17
രക്ഷിതാക്കളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ടുമാത്രമേ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞപ്രവർത്തനങ്ങൾ വിജയിപ്പിക്കാൻ കഴിയൂ എന്ന് നെല്ലിശ്ശേരി എ.യൂ.പി.സ്‌കൂൾ അദ്ധ്യാപക-രക്ഷാകർതൃ സമിതി ജനറൽ ബോഡി യോഗം അഭിപ്രായപ്പെട്ടു.വട്ടംകുളം ഗ്രാമ പഞ്ചായത്ത് അംഗം കഴുങ്കിൽ മജീദ് ഉദ്‌ഘാടനം ചെയ്തു.എം.വി.അഷ്‌റഫ് അധ്യക്ഷത വഹിച്ചു.അബുദാബി ദ മോഡൽ സ്‌കൂൾ പ്രധാനാധ്യാപകൻ കെ.വി.അബ്ദുൽ റഷീദ് ബോധവൽക്കരണ ക്‌ളാസെടുത്തു.എ.എം.ഫാറൂഖ്,ടി.വി.മുഹമ്മദ് അബ്ദുറഹിമാൻ,മൊയ്‌ദു ബിൻ കുഞ്ഞുട്ടി,അടാട്ട് വാസുദേവൻ,എ.ജലീന,ഇ.ടി.സിന്ധു,കെ.വി.ഹസീന എന്നിവർ പ്രസംഗിച്ചു.ഭാരവാഹികൾ;സി.വി.ഹംസത്തലി-പ്രസിഡണ്ട്, റഷീദ് കെ. മൊയ്‌ദു -വൈസ് പ്രസിഡണ്ട്.മാതൃസമിതി; കെ.വി.ഷീന-പ്രസിഡണ്ട്,എം.വി.ഷീല-വൈസ് പ്രസിഡണ്ട്.
അക്ഷരങ്ങൾ ചേർത്തുള്ളവയനക്കപ്പുറം മനുഷ്യനെയും പ്രകൃതിയേയും വായിക്കാൻ കഴിയും വിധമുള്ള വായനസംസ്‌ക്കാരം വളർത്തിയെടുക്കാൻ വിദ്യാർത്ഥികൾക്കാകണമെന്ന് കവിയും സാംസ്‌കാരിക പ്രവർത്തകനുമായ എം.വി.രാജൻ അഭിപ്രായപ്പെട്ടു..നെല്ലിശ്ശേരി എ.യു .പി.സ്‌കൂൾ വിദ്യാരംഗം സാഹിത്യവേദിയുടെ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പി.ടി.എ.പ്രസിഡണ്ട് എം.വി. അഷ്‌റഫ് അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപകൻ അടാട്ട് വാസുദേവൻ ,ടി.ഉമാദേവി,സി.എസ്.മനോജ്,അഷ്മില.കെ.വി.എന്നിവർ പ്രസംഗിച്ചു. Attachments area
Subscribe to:
Posts (Atom)