എസ്.എസ്.എ.യുടെ ആഭിമുഖ്യത്തിൽ നെല്ലിശ്ശേരി
എ.യു.പി.സ്ക്കൂളിലെ മികവ് പ്രദർശനം 6.3.13 ന് വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ശ്രീ മുസ്തഫ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീ പത്തിൽ അഷറഫ് അധ്യക്ഷത വഹിച്ചു.
പി.റ്റി.എ.പ്രസിഡന്റ് ശ്രീ പി.പി.ശശി, സ്ക്കൂൾ ലീഡർ ഐ.എസ്.ശ്രീജിത്,എം.എം.എൽ.പി സ്ക്കൂൾ
പ്രധാനാധ്യാപിക ശ്രീമതി ബിന്ദു എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രധാനാധ്യാപകൻ ശ്രീ.എ.വി.ഹംസത്തലിമാസ്റ്റർ സ്വാഗതവും, ശ്രീജലീൽമാസ്റ്റർ
നന്ദിയും പറഞ്ഞു നിരവധി രക്ഷിതാക്കൾ പരിപാടിയിൽ പങ്കെടുത്തു.
ഉച്ചക്കുശേഷം,ജലദൌർലഭ്യവും പരിഹാരമാർഗ്ഗങ്ങളും എന്നവിഷയത്തിൽ ക്ലാസും ചർച്ചയും സി ഡി പ്രദർശനവും നടന്നു