വട്ടംകുളം ഗ്രാമ പഞ്ചായത്തിലെ നെല്ലിശ്ശേരിയുടെ വിദ്യാഭ്യാസ-സാംസ്ക്കാരിക പുരോഗതിയെ ലക്ഷ്യമാക്കി രൂപീകരിച്ച മസ്ലഹത്തുൽ മുസ്ലിമീൻ സഭക്കുകീഴിൽ, നെല്ലിശ്ശേരി എ.യു.പി.സ്ക്കൂൾ(പി.ഒ. ശുകപുരം 679576—വട്ടംകുളം ഗ്രാമ പഞ്ചായത്ത്-എടപ്പാൾ സബ് ജില്ല )1979 ജുലായ് 9 മുതൽ തിരൂർ വിദ്യാഭ്യാസജില്ലാ ഓഫീസറുടെ ബി3/7313/79 തിയ്യതി16.7.79 പ്രകാരം പ്രവ്ർത്തനമാരംഭിച്ചു. മസ് ലഹത്തുൽ മുസ്ലിമീൻ സഭപിന്നീട് മസ്ലഹത്തുൽ മുസ്ലിമീൻ എജുക്കേഷനൽ ട്രസ്റ്റാക്കിമാറ്റുകയും ചെയ്തു.ആദ്യവർഷത്തിൽ 59 കുട്ടികളും 4 അധ്യാപകരുമാണുണ്ടായിരുന്നത്. ഈ വിദ്യാലയത്തിന്റെ ആരംഭംമുതൽ പ്രധാനാധ്യാപകനായി ശ്രീ.എ.വി.ഹംസത്തലി(1979മുതൽ പ്രവർത്തിച്ചുവരുന്നു.
1979മുതൽ 2004വരെ ഈ വിദ്യാലയത്തിന്റെ മാനേജർ ശ്രീ.കെ.അബുബക്കർ എന്ന ബാപ്പുവായിരുന്നു. 2004മുതൽ ശ്രീ.പി.ബാവഹാജി (കക്കിടിപ്പുറം) മാനേജരായി പ്രവർത്തിക്കുന്നു. മസ്ലഹത്തുൽ മുസ്ലിമീൻ എജുക്കേഷനൽ ട്രസ്റ്റ്(എം.എം.ഇ.ടി )2004 മുതൽ മസ്ലഹത്തുൽ മുസ്ലിമീൻ എജുക്കേഷനൽ ആന്റ് ചാരിറ്റബൾ ട്രസ്റ്റ് എന്നാക്കിമാറ്റിയിട്ടുണ്ട്. 2009-10 ൽ 5മുതൽ 7 വരെയുള്ള ക്ലാസുകളിലായി 607 കുട്ടികളും പ്രധാനാധ്യാപകനടക്കം 21 അധ്യാപകരും 1 പ്യൂണും ഈ വിദ്യാലയത്തിലുണ്ട്.
No comments:
Post a Comment