2/1/18

പ്രിയപെട്ടവരെ...................... നെല്ലിശ്ശേരി എ. യു. പി. സ്കൂളിന്റെ കായിക ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ എടപ്പാൾ ഉപജില്ലയിലെ യു പി വിദ്യാലയങ്ങളിലെ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് കോഴിക്കോട് Dy S P എൻ വി അബ്ദുൽ കാദർ ഉദ്ഘടനം ചെയ്തു ....










പ്രിയപെട്ടവരെ...................... നെല്ലിശ്ശേരി എ. യു. പി. സ്കൂളിന്റെ കായിക ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ എടപ്പാൾ ഉപജില്ലയിലെ യു പി വിദ്യാലയങ്ങളിലെ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് 31 . 01 .2018 ബുധനാഴ്‌ച നടക്കുകയാണ് ......ടൂർണമെന്റ് കോഴിക്കോട് Dy S P എൻ വി അബ്ദുൽ കാദർ ഉദ്ഘടനം ചെയ്യും ഉദ്ഘടന - സമ്മാനദാന ചടങ്ങുകളിലായി വാർഡ് മെമ്പർ കഴുങ്കിൽ മജീദ് ,ചങ്ങരംകുളം എസ്. ഐ .കെ പി മനേഷ് ,എടപ്പാൾ എ ഇ ഓ പ്രദീപ് കുമാർ ,മലപ്പുറം ഡയറ്റ് ഫാക്കൽറ്റി സുനിൽ അലക്സ് ,ബിപിഒ. സി.എസ ഹരി ശങ്കർ ,IHRD യുടെ CAS പ്രിൻസിപ്പൽ അബ്ദുസമദ്, THSS കായികാധ്യാപകൻ പി മണിവർണ്ണൻ, PTA ഭാരവാഹികളും പൂർവ്വവിദ്യാർത്ഥികളും മറ്റു അഭ്യുദയകാംക്ഷികളും പങ്കെടുക്കുന്നതാണ് ................................പരിപാടിയിലേക്ക് ഏവർക്കും സ്വാഗതം .


12/5/17

സ്നേഹം കൊണ്ടു പൊതിഞ്ഞ സമ്മാനങ്ങളുമായി അവരെത്തി. ------------------------------------------------- തങ്ങളോടൊപ്പം പഠിക്കുകയും , കളിക്കുകയും ചെയ്യേണ്ട സമപ്രായക്കാരായ സഹോദരിമാരോടൊപ്പം ശിശുദിനമാഘോഷിക്കാൻ. വട്ടംകുളം നെല്ലിശ്ശേരി എ യു പി സ്കൂളിലെ വിദ്യാർത്ഥികളും, രക്ഷിതാക്കളും, അധ്യാപകരുമാണ് ആലങ്കോട് പഞ്ചായത്തിലെ കക്കിടിക്കലിൽ താമസിക്കുന്ന ഭിന്നശേഷിക്കാരായ നസ്രിയേയും നൗഫിയയേയും അവരുടെ വസതി സന്ദർശിച്ച് ഒരു 'ഹോം ലൈബ്രറി 'സമ്മാനിച്ചത്. വീൽ ചെയറിലും സ്ട്രക്ച്ചറിലുമായാണ് ജീവിതമെങ്കിലും വായിക്കാനും കരകൗശല വസ്തുക്കൾ നിർമ്മിക്കാനും കലാപരിപാടികളവതരിപ്പിക്കാനുമെല്ലാം തളരാത്ത മനസ്സുമായി സമയം കണ്ടെത്തുന്ന സഹോദരിമാരെ അനുമോദിക്കുന്ന ചടങ്ങ് ആലങ്കോട് പഞ്ചായത്ത് വൈസ്.പ്രസിഡണ്ട് ഇ .ആർ.ലിജേഷ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ അടാട്ട് വാസുദേവൻ അധ്യക്ഷത വഹിച്ചു. ചങ്ങരംകുളം പോലീസ് സബ് ഇൻസ്പെക്ടർ കെ.പി.മനേഷ് പുസ്തക പ്പൊതി സമ്മാനിച്ചു. തുടർന്ന് ക്ലാസ് ലീഡർമാർ അതതു ക്ലാസുകളിൽ നിന്ന് സമാഹരിച്ച പുസ്തകങ്ങൾ കൈമാറി. വട്ടംകുളം ഗ്രാമപഞ്ചായത്ത് അംഗം കഴുങ്കിൽ മജീദ്, എസ്.എസ്.എ.ബ്ലോക്ക് പ്രോഗ്രാം ഓഫീസർ സി.എസ്.ഹരിശങ്കർ, പി.ടി.എ.പ്രസിഡണ്ട് സി.വി.ഹംസത്തലി, വൈസ്.പ്രസിഡണ്ട് റഷീദ് കെ.മൊയ്തു, ടി.വി.മുഹമ്മദ് അബ്ദുറഹിമാൻ, പി.കെ. മൂസ, എ.എം.ഫാറൂക്ക്, എം.വി.ഷീല, കെ.ശ്രീജ, പ്രിയാ സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.







11/6/17

കക്കിടിക്കലിൽ താമസിക്കുന്ന ഭിന്നശേഷിക്കാരായ സഹോദരിമാർക്ക് ( നസ്രിയ & നൗഫിയ) നെല്ലിശ്ശേരി എ യു പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് വീട്ടിൽ ഒരു ലൈബ്രറി ഒരുക്കുന്നു. ശിശുദിനത്തിൽ ലൈബ്രറി കുട്ടികൾക്ക് സമർപ്പിക്കും. പരിപാടിയിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്നവർ പുസ്തകത്തിൽ കുട്ടികൾക്ക് ആശംസകളെഴുതി പുസ്തകം സംഭാവന ചെയ്യുന്നയാളുടെ പേരുമെഴുതി നവംബർ 13 നകം നെല്ലിശ്ശേരി എ. യു. പി എസ്സിലെത്തിച്ചാൽ അവ കൂടി ചേർത്ത് 14 ന് കൈമാറുന്നതാണ്.ഈ സദുദ്യമത്തിൽ എല്ലാവരുടേയും സഹകരണം അഭ്യർത്ഥിക്കുന്നു.